പണ്ടൊക്കെ തെയ്യക്കോലത്തെ കണ്ടാല്‍ കുട്ടികള്‍ ഭയന്നോടുമായിരുന്നു. അച്ഛന്‍റേയോ അമ്മയുടേയോ പിന്നിലൊളിച്ചാവും പലരും തെയ്യം, തിറ കോലങ്ങളെ കാണുന്നത്. എന്നാല്‍ ഇത് കഥ മാറുകയാണ്. കുട്ടികള്‍ക്കൊപ്പം കസേര കളിക്കുന്ന ഭൈരവന്‍ തിറയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കൊല്ലനാറമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഭൈരവന്‍ തിറയാണ് കുട്ടികള്‍ക്കൊപ്പം കസേര കളിക്കുന്നത്. കസേര എടുത്തോടി ഇടക്ക് തിറ കുസൃതിയും കാണിക്കുന്നുണ്ട്. ഫൈനല്‍ വരെയെത്തിയെങ്കിലും പുറത്തായ മൂന്നാമനെ തിരിച്ചുവിളിച്ചു അവസാന റൗണ്ടില്‍ നിന്നും തിറ സ്വയമേ പിന്‍വാങ്ങിയിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒപ്പം രസകരമായ കമന്‍റുകളുമുണ്ട്.
'പണ്ടൊക്കെ കാണുമ്പോ പേടിച്ച് ഓടുമായിരുന്നു കുട്ടികൾ .. ഇപ്പോ എന്താ രസം കാണാൻ', 'ദൈവം വന്നത് അല്ലെ പിള്ളേർ ഒന്നു രസിക്കട്ടെ', 'ഈശ്വരാ...സങ്കടം പറയാൻ ഒന്നു ഇവിടെ വന്നതാ.... ഇപ്പോൾ ഇവർ ഇവിടെ കിന്‍റര്‍ഗാര്‍ഡൻ ആക്കിയോ.. ഇനി എന്റെ സങ്കടം ആരോട് പോയി പറയും', 'അങ്ങുന്ന് ഇത്ര രസികൻ ആണെന്ന് നാം അറിഞ്ഞില്ല്യ', 'ഇതു ഹനുമാൻ തിറയാണ്', 'ഇനി ഇവിടെ വന്ന് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്യാ അവര് ബിസി ആണ്' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.