ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന തരത്തിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ  പ്രതി ഷിംജിത മുസ്തഫയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. കുന്നമംഗലം കോടതിയാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ ഷിംജിതയ്‌ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 

ഇപ്പോഴിതാ ദീപക്കിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് യൂട്യൂബര്‍ ചെകുത്താന്‍.  വിഡിയോ ശ്രദ്ധിച്ചാല്‍ മനസിലാകും ദീപക് രണ്ട് പെണ്ണുങ്ങളെ തട്ടുന്നുണ്ടെന്നും   ബാഗ് എടുക്കുന്നതുപോലെ  തട്ടുന്നതാണ് അയാളുടെ പാറ്റേണെന്നും ചെകുത്താന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. 

നേരത്തെ നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് 'ചെകുത്താൻ' എന്ന അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മോഹൻലാലിന്‍റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്‍റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറഞ്ഞിരുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്.

ENGLISH SUMMARY:

Bus harassment suicide case update: Shimjitha Musthafa has been remanded in connection with the suicide of Deepak following a viral video. The case highlights the severe consequences of online harassment and its impact on individuals.