TOPICS COVERED

ഇന്‍സ്റ്റയില്‍ റീല്‍ ഇടണം, വൈറലാവണം, എന്താ വഴി എന്ന് ആലോചിച്ചപ്പോള്‍ കൂട്ടൂകാര്‍ ചേര്‍ന്ന് ഒരു മാര്‍ഗം കണ്ടെത്തി. ഓടുന്ന ബസിന്‍റെ പിന്നില്‍ ചാടി തൂങ്ങി കിടന്ന് റീല്‍. അതും ഒരാളോ രണ്ടാളോ അല്ലാ മൂന്ന് പേര്‍ ഒന്നിച്ച് തൂങ്ങുന്നു. തലശേരിയിലാണ് സംഭവം. 

തലശേരി മുബാറക് എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുടെ റീലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

സംഭവത്തില്‍ പരാതി നല്‍കുമെന്ന് ബസ് ജീവനക്കാര്‍  പറഞ്ഞു. വൈറലാകാന്‍ സാഹസികം കാട്ടുന്ന കുട്ടികളെ നിലയ്ക്ക് നിര്‍ത്തണമെന്നാണ് കമന്‍റുകള്‍. സംഭവത്തില്‍ സ്കൂളിന്‍റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഇതുവരെ വന്നിട്ടില്ല. 

ENGLISH SUMMARY:

Viral Reels Kerala are becoming increasingly popular, but some stunts are incredibly dangerous. This article discusses a viral video of students performing a dangerous stunt on a moving bus in Thalassery, Kerala.