പുഴകളും മലനിരകളും കൊണ്ട് സമ്പന്നമായ മാനന്തവാടിയിൽ സഞ്ചാരികളുടെ മനസ് കീഴടക്കുന്നത് ഇപ്പോൾ മൂന്ന് പാലങ്ങളാണ്. സോഷ്യൽ മീഡിയയിൽ വൈറലായ പാലങ്ങൾ കാണാൻ നിരവധിപേരാണ് ഒഴുകിയെത്തുന്നത്.
പ്രകൃതിയുടെ പച്ചപ്പിൽ മനുഷ്യൻ്റ കരവിരുത്. അതാണ് നെട്ടറ പാലവും പുലിക്കാട്ട് കടവ് പാലവും. T ആകൃതിയിലുള്ള പുലിക്കാട്ട് കടവ് പാലത്തിൻ്റെ ആകാശദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പണ്ട് തൂക്കുപാലം ആയിരുന്നെങ്കിൽ ഇന്നത് കോൺക്രീറ്റ് പാലമായി. അതിനും മുന്നെ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചതാണ് നെട്ടറപ്പാലം.
കാളിന്ദി നദി അതിരിടുന്ന നെട്ടറ ഗ്രാമത്തിൻ ആരുടേയും മനസ്സ് കീഴടക്കുന്ന നെട്ടറപ്പാലം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ജില്ലയിലെ ഏറ്റവും നീളം പാലമെന്ന ഖ്യാതിയാണ് വള്ളിയൂർക്കാവിനുള്ളത്. എടവക പഞ്ചായത്തിലെ കമ്മനയെയും മാനന്തവാടി നഗരസഭയിലെ വള്ളിയൂർക്കാവിനെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 208 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്.