ആലപ്പുഴയിലെ ചെന്നിത്തല നവോദയ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥിനി ജീവനൊടുക്കി മാസങ്ങള്‍ കഴിയുംമുമ്പേ, മറ്റൊരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു. പ്ലസ് വണ്ണിന് പഠിക്കുന്ന കായംകുളം സ്വദേശിയായ അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുമാസം മുന്‍പ്  വിദ്യാര്‍ഥിനിയും ഹോസ്റ്റലിലാണ് തൂങ്ങി മരിച്ചത്. 

അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കുട്ടിയെ ക്ലാസില്‍ കണ്ടിരുന്നില്ല. അങ്ങനെ നടത്തിയ തിരച്ചിലിനൊടുവിലാണ്  ഹോസ്റ്റലിലെ ശുചിമുറിക്കടുത്ത് കുട്ടിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പരിസരത്ത് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

കുട്ടി ആത്മഹത്യാക്കുറിപ്പില്‍ ഐ ഹേറ്റ് മൈ ലൈഫ് എന്നാണ്  എഴുതിയിരിക്കുന്നത്.  ആത്മഹത്യക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം.  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. 

ENGLISH SUMMARY:

Student suicide in Chennithala, Kerala, has again shocked the community following a similar incident months prior. A Plus One student was found dead in his hostel room, raising serious concerns about student well-being and safety in educational institutions.