mm-mani-fb

അപകീർത്തികരമായ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച യുവതി റിമാൻഡിൽ. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി.

ഷിംജിതയുടെ അറസ്റ്റിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി  എംഎം മണി എംഎല്‍എ രംഗത്ത് എത്തി. ‘ഇപ്പോഴാണ് ശരിക്കും വൈറലായത്’ എന്നാണ് മണി കുറിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ(41) ആത്മഹത്യയിലാണ് ഷിംജിതയ്ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. ബുധനാഴ്ച ഉച്ചയോടെയാണ് ഷിംജിതയെ  അറസ്റ്റ്‌ചെയ്തത്.

ഒളിവിൽ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ഒരു ബന്ധുവീട്ടിൽനിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. തുടർന്ന് സ്വകാര്യവാഹനത്തിൽ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കി. ഇതിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

ENGLISH SUMMARY:

Youth suicide Kerala is a serious issue that needs to be addressed. The arrest of Shimjitha Musthafa highlights the consequences of cybercrime and the importance of online safety.