mm-mani-1

 

ഇടുക്കി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കാൻ അവസരമില്ലെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെ എം.എൽ.എ എം.എം.മണിക്ക് പിന്തുണയുമായി പ്രവർത്തകർ... എം.എം.മണി ക്യാപ്റ്റനായുള്ള വികസന മുന്നേറ്റ യാത്രയ്ക്ക് മണ്ഡലത്തിലെങ്ങും വൈകാരിക സ്വീകരണം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.ജയചന്ദ്രനാണ് ഇത്തവണ ഉടുമ്പൻചോലയിൽ മത്സരത്തിനിറങ്ങുന്നത്

 

ഉടുമ്പൻചോല മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലാണ് എൽ ഡി എഫ് ജാഥ. ജാഥ ക്യാപ്റ്റൻ എം എം മണി. മണി ആശാനേ മാലയും പൂക്കളും നൽകി സ്വീകരിക്കാൻ സമ്മേളന സ്ഥലങ്ങളിലേക്ക് ഒഴുകുന്നത് നൂറ് കണക്കിനാളുകൾ. 2016 ൽ 1109 വോട്ടുകൾക്ക് വിജയിച്ച എംഎം മണിക്ക് രണ്ടാമങ്കത്തിൽ മണ്ഡലം നൽകിയത് 38000 ലധികം വോട്ടുകളുടെ ഭൂരിപക്ഷം. തന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങളോടൊപ്പം നിൽക്കാനായെന്ന് എം എം മണി

 

സിപിഎം ജില്ലാ നേതൃത്വം ഉടുമ്പൻചോലയിൽ ഇത്തവണയും പ്രഥമ പരിഗണന നൽകിയത് എംഎം മണിക്കായിരുന്നു. മൂന്ന് തവണ എംഎൽഎ ആയിരുന്ന ജയചന്ദ്രനെ വീണ്ടും മത്സരിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സിപിഎമ്മിൽ കടുത്ത അതൃപ്തി ഉയരുകയാണ്.

 

ENGLISH SUMMARY:

Supporters have come out in strong backing of M. M. Mani after the state leadership of Communist Party of India (Marxist) decided not to give him another opportunity to contest from the Udumbanchola constituency. As part of the “Development Progress Yatra” led by Mani, emotional receptions are being organised across the constituency.