ഇന്തോനേഷ്യയില്‍ നിന്ന് വന്ന് നമ്മുടെ നാട്ടില്‍ ട്രെന്‍ഡിങ് ആകുന്ന ഒരു പഴമാണ് മക്കോട്ടദേവ. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്ന ഒരു മരുന്നുകൂടിയാണ് ഈ പഴം. വയനാട്ടില്‍ മക്കോട്ടദേവ കൃഷിചെയ്ത് വിജയിച്ച വെള്ളമുണ്ടയിലെ ഇബ്രാഹിമിനെ പരിചയപ്പെടാം.
വയനാട്ടില്‍ മക്കോട്ടദേവ പഴത്തിന്‍റെ വിളവെടുപ്പ് അപൂര്‍വമായ കാഴ്ചയാണ്. കാരണം കോട്ടയവും ഇടുക്കിയുമാണ് ഈ പഴം കൃഷിചെയ്യുന്ന പ്രധാന കേന്ദ്രങ്ങള്‍. വയനാട്ടിലും ഈ കൃഷി വിജയിക്കുമെന്ന് തെളിയിക്കുകയാണ് വെള്ളമുണ്ട എട്ടേനാല് സ്വദേശിയായ പാറമ്മല്‍ ഇബ്രാഹിം. പേരിലെ കൗതുകം പോലെതന്നെ ഇന്തോനേഷ്യയില്‍ നിന്ന് എത്തിയ പഴമാണിത്. പഴുത്ത പഴം നേരിട്ട് കഴിക്കാന്‍ പറ്റില്ല. ഔഷധഗുണം കൊണ്ടാണ് മക്കോട്ടദേവ പേരെടുത്തത്.
പഴം അരിഞ്ഞുണക്കി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ള കുടിക്കണം. പ്രമേഹം അടക്കം നിരവധി ജീവിതശൈലീ രോഗങ്ങള്‍ക്ക് ഇത് ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ആറ് സെന്‍റിലാണ് കൃഷി. നട്ടാല്‍ ഒരു വര്‍ഷത്തിനകം കായ്ക്കും. കൃഷിചെയ്യാന്‍ വലിയ ചിലവില്ല. വെയിലിലും തണലിലും നന്നായി വളരും. ഉണക്കിയ പഴത്തിന് കിലോയ്ക്ക് ശരാശരി നാലായിരം രൂപയോളം വിലയുണ്ട്. കര്‍ണാടകയില്‍ നിന്ന് ഉള്‍പ്പെടെ ഓണ്‍ലൈനായി ഇബ്രാഹിമിന് ഓര്‍ഡര്‍ ലഭിക്കുന്നു. തൈകളും ഇവിടെ ലഭ്യമാണ്. ദൈവത്തിന്‍റെ കീരിടം എന്നറിയപ്പെടുന്ന മക്കോട്ടദേവ അങ്ങനെ വയനാട്ടിലും ട്രെന്‍ഡിങ് ആകുകയാണ്.