വരണ്ട മരുഭൂമിയിൽ നിന്ന് വയനാടിൻ്റെ തണുപ്പിലേക്ക് പറിച്ചു നട്ടപ്പോൾ വളർന്ന് വലുതായി കായ്ച്ച ഈന്തപ്പനയുണ്ട്, പുൽള്ളിയിൽ. ഈ റമസാൻ കാലത്ത് വയനാടൻ ഈന്തപ്പഴത്തിൻ്റെ കഥ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.
നോമ്പ് തുറക്കലിൻ്റെ പ്രധാന വിഭവം മരുഭൂമിയിൽ നിന്ന് ഇങ്ങ് വയനാട് ചുരം കേറി പുൽപ്പള്ളിയിൽ എത്തി. രാജുവിന്റെ വീടിന്റെ മുൻപിൽ കായ്ച്ചു നിൽക്കുകയാണ്. കാണാൻ കുറച്ച് ചെറുതാണെങ്കിലും മധുരത്തിന് ഒരു കുറവുമില്ല.
പുതിയ വീട് പണിതപ്പോൾ മകന് ഒരേ നിർബന്ധം, ഈന്തപ്പന നടണമെന്ന്. അച്ഛൻ പിന്നെ ഒന്നും നോക്കിയില്ല. അന്വേഷിച്ച് കണ്ടെത്തി വീടിൻറെ മുൻപിൽ തന്നെ നാലെണ്ണം അങ്ങ് നട്ടു. രണ്ടര വർഷത്തിനുള്ളിൽ കായ്ക്കുകയും ചെയ്തു.
ഈന്തപ്പന കാണാൻ നിരവധി ആളുകൾ ആണ് പുൽപ്പള്ളിയിലേക്ക് എത്തുന്നത്. സംഭവം ക്ലിക്ക് ആയതോടെ കൂടുതൽ ഈന്തപ്പനകൾ നടാൻ ഒരുങ്ങുകയാണ് അച്ഛനും മകനും.