തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഗൃഹസമ്പർക്കം നടത്തുകയാണ് സിപിഎം.കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിലാണ് സിപിഐഎം അഖിലേന്ത്യ സെക്രട്ടറി എം എ ബേബി ഗൃഹസമ്പർക്കം നടത്തുന്നത്. ഇതിനിടെയാണ് താന്‍ കഴിച്ച ഭക്ഷണപാത്രം ആ വീട്ടിലെ അടുക്കളയില്‍ പോയി എംഎ ബേബി കഴുകി വച്ചത്.
ഇപ്പോഴിതാ ഈ വിഡിയോ സിപിഎം സൈബര്‍ ഹാന്‍റിലുകളില്‍ വൈറലാണ്. ചെറുപ്പം മുതലെ കഴിച്ച പാത്രം കഴുകിവയ്ക്കുക എന്നത് തന്‍റെ ശീലമാണെന്നും താന്‍ അത് ഇന്നും പാലിച്ച് വരുന്നുവെന്നും എംഎ ബേബി മനോരമ ന്യൂസിനോട് പറഞ്ഞു.
എംഎ ബേബിയുടെ വിഡിയോയില്‍ പ്രചരിക്കുന്ന കുറിപ്പ്
ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം, സിപിഐഎം അഖിലേന്ത്യ സെക്രട്ടറി സഖാവ് എം എ ബേബി കുടുംബ സന്ദർശനത്തിന് ഭാഗമായികൊടുങ്ങല്ലൂരിലെ വിവിധ വീടുകളിൽ സന്ദർശനം നടത്തിയ സഖാവ് ഉച്ചയ്ക്ക് ഭക്ഷണത്തിനായി എത്തിയത് അഴീക്കോട് ആണ് . പ്ലേറ്റിലിട്ട ഭക്ഷണം ഒരു വറ്റു പോലും ബാക്കിയാക്കാതെ അദ്ദേഹം കഴിച്ചു. അതിനുശേഷം താൻ കഴിച്ച പ്ലേറ്റ് സ്വയം കഴുകി വൃത്തിയാക്കി ശീലങ്ങൾ മാറ്റാതെ സഖാവ് എല്ലാവർക്കും മാതൃകയായി.