TOPICS COVERED

ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ വിഷയത്തില്‍ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യയും പ്രതികരിച്ചു. വിഡിയോ പ്രചരിപ്പിച്ച യുവതി സോഷ്യൽ മീഡിയ താരം ജാസിയെ പിന്തുണച്ചയാളാണെന്നും അപ്പോൾ തന്നെ അവരുടെ നിലവാരം അറിയാമല്ലോ എന്നുമാണ് ഹെലൻ പറഞ്ഞത്.

ഇപ്പോഴിതാ ഹെലനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജാസി. ‘ഇത് ചീപ്പ് പബ്ലിസിറ്റിയായിപ്പോയി. ഇങ്ങനെയൊരു സ്ത്രീയുടെ കൂടെ എന്‍റെ പേര് വലിച്ചിഴച്ചത്. നീ കുറേ സ്റ്റഡി ചെയ്തപ്പോൾ അറിഞ്ഞതാണല്ലോ ഇവർ ജാസിയെ സപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന്. എന്നാൽ ആ സപ്പോർട്ട് ചെയ്ത വീഡിയോ കൊണ്ട് വാ. എന്‍റെ സഹോദരിയോ കുഞ്ഞുമ്മയുടെ മോളോ അല്ല ഈ പെൺകുട്ടി. നീ എങ്ങനെയാണോ ഈ പെൺകുട്ടിയെ അറിയുന്നത്, അത്ര അറിവേ എനിക്കുമുള്ളൂ. വൈറലായപ്പോഴാണ് ഈ കുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. റീച്ചിന് വേണ്ടിയാണ് എന്‍റെ പേരെടുത്തിട്ടത്. ഞാൻ എവിടെയെങ്കിലും മോളുടെ പേര് പറഞ്ഞിട്ടുണ്ടോ. മോളെ പറഞ്ഞിട്ടുള്ള റീച്ച് എനിക്ക് വേണ്ട’; ജാസി പറയുന്നു.

നേരത്തെ ജാസിയിൽ നിന്നു തനിക്കു മോശം അനുഭവം ഉണ്ടായെന്ന ആരോപണവുമായി ഹെലൻ ഓഫ് സ്പാർട്ട നേരത്തെ രംഗത്ത് എത്തിയിരുന്നു. വിഡിയോ കോൾ ചെയ്ത് ജാസി നഗ്നതാപ്രദർശനം നടത്തിയെന്നാണ് ധന്യ പറയുന്നത്.

ENGLISH SUMMARY:

Koothuparamba suicide case involves strong protests after Deepak's death, following allegations of bus harassment. The controversy escalates with Jassi criticizing Helen of Sparta for involving her name, accusing her of cheap publicity.