renu-sudhi-bishop-issue

TOPICS COVERED

ഭൂമിയുടെ ആധാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ച ബിഷപ്പ് നോബിൾ ഫിലിപ്പിന് മറുപടിയുമായി രേണു സുധി. റജിസ്ട്രേഡായി വീട്ടില്‍ നോട്ടീസ് വന്നിരുന്നെന്നും എന്നാല്‍ താന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ കൈപറ്റാന്‍ കഴിഞ്ഞില്ലെന്നും രേണു വ്യക്തമാക്കി. ബിഷപ് തനിക്കല്ല സ്ഥലം തന്നിരിക്കുന്നതെന്നും മക്കളുടെ പേരിലാണ് വീടും സ്ഥലും എന്ന് വ്യക്തമാക്കിയ രേണു ഒരു സാക്ഷിയായി പോലും താന്‍ പേപ്പറില്‍ ഒപ്പുവെച്ചിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ പ്രതികരിക്കാത്തതെന്നും വ്യക്തമാക്കി. 

നിയമപരമായി ഇറക്കിവിട്ടാല്‍ കുഞ്ഞുങ്ങളെയും കൊണ്ട് കടത്തിണ്ണയില്‍ കിടക്കില്ല വാടക വീട്ടിലേക്ക് മാറും. 5000 രൂപ വാടക കൊടുക്കാനുള്ള സ്ഥിതി ഇന്നുണ്ട്. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാനമായി ലഭിച്ച വീട്ടില്‍ നിന്ന് അത് തന്നയാള്‍ ഇറക്കി വിടുകയാണെങ്കില്‍ അങ്ങനെ ചെയ്യട്ടെ എന്നും രേണു പറഞ്ഞു.

ബിഷപ്പിന് തന്നോട് എന്താണ് പ്രശ്നമെന്ന് അറിയില്ലെന്നും താന്‍ സെലിബ്രിറ്റി  ആയതില്‍ പിന്നെയാണ് പ്രശ്നങ്ങളെന്നും രേണു പറയുന്നു. ബിഷപ് പല ഇന്‍റര്‍വ്യൂകളിലും തന്നെക്കുറിച്ച് കുറ്റം പറഞ്ഞത് കേട്ട് ക്ഷമയുടെ നെല്ലിപ്പലക കണ്ടാണ് താന്‍ പ്രതികരിക്കാന്‍ തുടങ്ങിയതെന്നും രേണു വ്യക്തമാക്കി. തന്നോട് നല്ല ബന്ധമുണ്ടായിരുന്ന ആളാണ് ബിഷപ്പെന്നും പീന്നിട് എങ്ങനെയാണ് ഇത്തരം പ്രശ്നങ്ങള്‍ പൊട്ടിമുളച്ചതെന്ന് അറിയില്ലെന്നും കുഞ്ഞുങ്ങൾക്ക് വീടുനൽകിയതിൽ എനിക്ക് ഒരു പ്രശ്നവുമില്ല, രേണുവിനോടും പ്രശ്നമില്ല എന്ന് പറയുന്ന കോൾ റെക്കോർഡ് തന്‍റെ പക്കല്‍ ഉണ്ടെന്നും രേണു.

കൊടുത്ത വീട് കുഞ്ഞുങ്ങളിൽ നിന്ന് തിരിച്ച് വാങ്ങുകയാണെങ്കിൽ അവരെ ദൈവം അനുഗ്രഹിക്കട്ടെ, രേണുവും വീടും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും രേണു  ഓണ്‍ലൈന്‍ ചാനുകളോട് പറഞ്ഞു. കൊല്ലം സുധിയുടെ അപകട മരണത്തിന് പിന്നാലെയാണ് ബിഷപ്പ് രേണുവിന്‍റെയും സുധിയുടെയും മക്കള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം നല്‍കിയത്.

ENGLISH SUMMARY:

Renu Sudhi responds to Bishop Noble Philip's legal notice demanding the cancellation of the land deed. The actress clarifies that the property was given to her children, not her, and she is prepared to move into a rented house if legally evicted.