കോഴിക്കോട് കടപ്പുറത്ത് വന്ന് ഒരു ഫോട്ടോ എടുത്താല്‍ ഉറപ്പായും പത്രത്തില്‍ വരും. ആര്‍ക്കെങ്കിലും സംശയമുണ്ടോ... എന്താ ട്രിക്കന്നല്ലേ?
ക്യാമറയില്‍ ഒറ്റ ക്ലിക്ക്. പിന്നീട് ഇഷ്ടമുള്ള തലക്കെട്ടുകള്‍ നിര്‍ദേശിക്കാം. അല്പനേരം കാത്തുനില്‍ക്കുമ്പോഴേക്ക് ഫോട്ടോ ബൂത്തില്‍ നിന്ന് പത്രക്കടലാസ് ലഭിക്കും. കടപ്പുറത്തെ നല്ല നിമിഷങ്ങള്‍ ഇങ്ങനെ പഴയൊരു പത്രക്കടലാസിലാക്കി മടങ്ങാം.
എടുത്ത ചിത്രം പിന്നീട് ഫോണിലേക്കും അയച്ചുനല്‍കും. നൂറുരൂപയാണ് ഒരു ചിത്രമെടുക്കാന്‍ നല്‍കേണ്ടത്. കുടുംബത്തോടൊപ്പവും, സുഹൃത്തുക്കളുമായും കടപ്പുറത്തെ സായാഹ്നവും ആസ്വദിച്ച് ചിത്രമെടുക്കാന്‍ നിരവധിപ്പേരാണ് എത്തുന്നത് വൈകുന്നേരമാണ് ഫോട്ടോ ബൂത്തുകളുടെ പ്രവര്‍ത്തനം. കോഴിക്കോട് കടപ്പുറത്തിപ്പോള്‍ മൂന്ന് ഫോട്ടോ ബൂത്തുകളാണുള്ളത്.