കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും  കുടുംബവും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ രാധികയും, മക്കളായ മാധവ്, ഗോകുല്‍, ഭാഗ്യ, ഭാവ്നി, മരുമകന്‍ ശ്രേയസ് മോഹന്‍ എന്നിവര്‍ക്കൊപ്പമാണ് സുരേഷ് ഗോപി കൊല്ലൂരിലെത്തിയത്. മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു എന്നാണ് സന്ദര്‍ശന ശേഷം അദ്ദേഹം കുറിച്ചത്. 

‘ഈ പുണ്യവേളയിൽ ബെംഗളൂരുവില്‍ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും, എന്റെ പ്രിയ സുഹൃത്തുമായ പുരുഷോത്തം റെഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബസ്മതി അരി നല്‍കുകയുണ്ടായി.  അത് നമ്മുടെ പ്രിയങ്കരനായ ഭാരത പ്രധാനമന്ത്രി  നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും, മൂകാംബികാ അമ്മയ്ക്ക് സമർപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു. ​ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാർഥിക്കാം’–താരം പറയുന്നു. 

താരത്തിന്റെ അടുത്ത ചിത്രമായ ഒറ്റക്കൊമ്പന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. അതേസമയം തന്നെ മക്കളായ ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. 

ENGLISH SUMMARY:

Suresh Gopi's Mookambika temple visit with his family has garnered attention. The actor and his family participated in the Nava Chandika Homam and received a donation of Basmati rice for the temple in the name of Prime Minister Narendra Modi.