വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ വയറ്റില്‍ തുണി കുടുങ്ങിയ സംഭവത്തില്‍ വിദഗ്ധ സമിതിയുടെ അന്വേഷണം എങ്ങും എത്തിയില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോഴും യുവതിയെ അലട്ടുകയാണ്. ഒന്നര മാസമായിട്ടും യാതൊരു നടപടിയും ഇല്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ പരാതിയുമായി വനിതാ കമ്മിഷനെ സമീപിച്ചു. നീതി കിട്ടുമെന്ന പ്രതീക്ഷ മങ്ങുകയാണെന്ന് യുവതി മനോരമ ന്യൂസിനോട് പ്രതികരിച്ചു.

അന്ന് വയറ്റില്‍ ദിവസങ്ങളോളം തുണിനിന്നതിനെത്തുടര്‍ന്ന് ശരീരത്തില്‍ കടുത്ത വേദനയാണെന്നും കിടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും യുവതി മനോരമന്യൂസിനോട് പറയുന്നു. മുന്‍പ് നടത്തിയ പരിശോധനകളുടെ ഫലമോ മറ്റ് റിപ്പോര്‍ട്ടുകളോ ഒന്നും തനിക്ക് ലഭിച്ചിട്ടില്ല. ആ സംഭവത്തിനു ശേഷം വീട്ടിലേക്ക് ഒരു ഊമക്കത്ത് വന്നെന്നും മൊത്തം പച്ചത്തെറിയായിരുന്നുവെന്നും യുവതി പറയുന്നു.  

ഇതിനെക്കുറിച്ചും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒന്നര മാസമായി പൊലീസിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ലഭിക്കുന്നില്ലെന്നും യുവതി. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള സഹായവും ലഭിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, അന്നത്തെ സംഭവസമയത്ത്,ന്യൂസുകാരെല്ലാം വന്നപ്പോള്‍ ഒന്ന് വിളിച്ചതേയുള്ളൂവെന്നും യുവതി പറയുന്നു.ഇനി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. 

Woman Seeks Justice from Women's Commission Over Medical Error:

Wayanad Medical College incident involves a woman's ongoing health issues after a surgical cloth was left in her abdomen post-delivery, leading to a delayed inquiry and a complaint to the Women's Commission. The patient expresses diminishing hope for justice due to the lack of action from medical authorities and the police.