സര്‍ക്കാര്‍ ആശുപത്രികളുടെ അനാസ്ഥ കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് നീതി ലഭിക്കാനുള്ളവരുടെ കൂട്ടായ്മയില്‍ സജീവമാകാന്‍ കെ.കെ. ഹര്‍ഷിന. ആവശ്യപ്പെടാതെ കണ്ടറിഞ്ഞാണ് സര്‍ക്കാര്‍ ജോലി നല്‍കിയതെന്ന് ഹര്‍ഷിന മനോരമ ന്യൂസിനോട് പറഞ്ഞു. പെരുന്നാള്‍ സമ്മാനമായാണ് സര്‍ക്കാര്‍ ജോലിയെ ഹര്‍ഷിനയും സമരക്കാരും കാണുന്നത്. 

വലിയൊരു ദുരിതകാലം താണ്ടിയാണ് ഹര്‍ഷിനയും കുടുംബവും സന്തോഷതീരമണയുന്നത്. അപ്പോഴും സര്‍ക്കാര്‍ ആശുപത്രികളുടെ അനാസ്ഥ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ ഒട്ടേറെയുണ്ട് ചുറ്റും. അവരുടെ നീതിക്കായി പ്രവര്‍ത്തിക്കുന്ന ജനനീതി സംരക്ഷണ വേദിയില്‍ സജീവമാകാനാണ് തീരുമാനം. 

മെഡിക്കല്‍ കോളജില്‍ ഓഫിസ് അസിസ്റ്റന്‍റ് ആയിട്ടാണ് നിയമനം. പെരുന്നാള്‍ സമ്മാനമാണ് ജോലി. 2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനക്ക് സംസ്ഥാന സര്‍ക്കാര്‍ അതേ ആശുപത്രിയില്‍ ജോലി നല്‍കുകയായിരുന്നു. 

ENGLISH SUMMARY:

KK Harshina, a victim of government hospital negligence, has been appointed to a government job, which she views as a festive gift. She plans to actively participate in the Jananeethi Samrakshana Vedi to advocate for justice for others suffering due to similar medical malpractice in Kerala's government hospitals.