രാഹുൽ മാങ്കൂട്ടത്തിലിനെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഉപമിക്കുന്നവര്‍ക്ക് മറുപടിയുമായി യുവനടി റിനി ആൻ ജോർജ്. രാഹുല്‍ സ്വയം അഭിനവ ഉമ്മന്‍ ചാണ്ടിയായി അവരോധിക്കാന്‍ നാടകം കളിക്കുകയാണെന്നും ഒന്നും ചെയ്യാത്ത തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും റിനി ഫെയ്സ്ബുക്കില്‍ കുറിച്ചു. കോൺഗ്രസിനെ നശിപ്പിക്കാൻ ഇറങ്ങി എന്ന് പറയുന്നവര്‍ക്കും പോസ്റ്റില്‍ മറുപടിയുണ്ട്. കോൺഗ്രസിനെ തോൽപ്പിക്കുക എന്നതല്ല ലക്ഷ്യം കോൺഗ്രസിന്‍റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ ഇത്തരം പ്രവണതകളെ ഇല്ലാതാക്കുക എന്നതാണെന്ന് റിനി പറയുന്നു. അതിൽ ഏറ്റവും ആനന്ദിക്കുന്നതും ഉമ്മൻ ചാണ്ടി സാറിന്‍റെ ആത്മാവ് തന്നെയായിരിക്കുമെന്നും റിനി കുറിച്ചു. ALSO READ: ബലാല്‍സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ?
ഇത് ഉമ്മന്‍ ചാണ്ടിയുടെ വിജയം എന്ന തലക്കെട്ടോടുകൂടിയാണ് റിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാൻ ഉമ്മൻ ചാണ്ടി നിർദേശിച്ചിരുന്നത് മറ്റൊരാളുടെ പേരായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ മരണത്തോടെ അത് അട്ടിമറിക്കപ്പെട്ടുവെന്നും റിനി പറയുന്നു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും ഗീവർഗീസ് പുണ്യാളന്‍റെ പള്ളിയിലും വരെ രാഹുൽ അഭിനയിച്ച് തകർക്കുകയായിരുന്നു. എന്നാൽ, അധ്യക്ഷ സ്ഥാനത്തിന്‍റെ കാലാവധി പൂർത്തീകരിക്കാൻ രാഹുലിന് സാധിച്ചില്ലെന്നും റിനി കുറിച്ചു. ALSO READ: രാഹുലിനായി കുർബാനയും ശത്രുസംഹാര പൂജയും
ഉമ്മൻ ചാണ്ടിയുടെ പിൻഗാമി എന്ന് അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന്‍റെ സ്വന്തം മകനെ പോലും ഒഴിവാക്കാനുള്ള സകല പരിശ്രമങ്ങളും നടത്തി. എന്നിട്ടിപ്പോള്‍ അഭിനവ ഉമ്മൻ ചാണ്ടി ആയി അവരോധിക്കാൻ ഉള്ള നാടകം നടത്തുന്നു. തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നു. സ്വയം ഉമ്മൻ ചാണ്ടി ആയി നടിക്കുന്ന ഈ വ്യക്‌തിയാൽ ഉപദ്രവിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ കേസുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിനി കുറിച്ചു. പല യുവതികൾ ഇത്തരത്തിൽ അബോർഷൻ ചെയ്യപ്പെട്ടതായും വിവരങ്ങൾ ഉണ്ട്, ഇനിയും കണ്ടെത്താത്ത കേസുകളും ഉണ്ടാകാം. പൈശാചികവും നിഷ്ഠൂരവുമായ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന് പെൺകുട്ടികൾത്തന്നെ സാക്ഷ്യപ്പെടുത്തുന്ന മൊഴികൾ പുറത്തുവന്നിട്ടും ഇത്തരത്തിലുള്ള ഒരു വ്യക്തിയുമായി ഉമ്മൻ ചാണ്ടിയേപ്പോലെ ഒരു നേതാവിനെ താരതമ്യപെടുത്തുന്നത് ന്യായമാണോ എന്നും റിനി ചോദിക്കുന്നു. ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിച്ച് എസ്ഐടി
അതേസമയം, ബലാൽസംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ നടപടികള്‍ എസ്.ഐ.ടി കടുപ്പിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ രേഖാമൂലം അറിയിച്ചു. ബലാല്‍സംഗക്കുറ്റം ചുമത്തിയതും കേസ് വിവരവും കൈമാറി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയശേഷം അയോഗ്യതയില്‍ തീരുമാനമെടുക്കും. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്‍പ് കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ALSO READ: രാഹുൽ മാങ്കൂട്ടത്തിനെ പൂട്ടാൻ പൊലീസ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കുറ്റപത്രം