രാഹുല്‍ മാങ്കൂട്ടത്തിലിനായി പള്ളിയിലും അമ്പലത്തിലും വഴിപാട് നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജോ വള്ളംകുളം. പുതുപ്പള്ളി പള്ളിയിലും നന്നൂര്‍ ദേവീക്ഷേത്രത്തിലുമാണ് വഴിപാട്. പ്രതിസന്ധി മാറാനാണ് വഴിപാടെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയായ റിജോ വള്ളംകുളം പറഞ്ഞു. Also Read: ബലാല്‍സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? നിയമം പറയുന്നത് ഇതാണ് .
പുതുപ്പള്ളി പള്ളിയിൽ മൂന്നുമേൽ കുർബാനയും നന്നൂർ ദേവി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും ഭാഗ്യസൂക്താർച്ചനയുമാണ് വഴിപാട്. രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയെന്ന് റെജോ വള്ളംകുളം പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം എന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പറഞ്ഞു. Also Read: 'സൈക്കിക് കോഴിയെ പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടേ; കോഴി രക്ഷപെട്ടു പോകും'; പൊലീസിനെ വിമര്‍ശിച്ച് ടി.പി.സെന്‍കുമാര്‍ .
അതേസമയം, ബലാൽസംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ നടപടികള്‍ കടുപ്പിച്ച് എസ്.ഐ.ടി. അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ രേഖാമൂലം അറിയിച്ചു. ബലാല്‍സംഗക്കുറ്റം ചുമത്തിയതും കേസ് വിവരവും കൈമാറി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയശേഷം അയോഗ്യതയില്‍ തീരുമാനമെടുക്കും. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്‍പ് കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.