തൃശൂർ പൂരവും സംസ്ഥാന സ്കൂൾ കലോത്സവവും തമ്മിലൊരു ബന്ധമുണ്ട്. ഇക്കുറി സംസ്ഥാന സ്കൂൾ കലോത്സവം സാംസ്കാരിക നഗരിയിൽ നടക്കുമ്പോൾ ആ ബന്ധത്തിന് ഇഴയടുപ്പം കൂടും. എന്താണെന്ന് ആണോ, തൃശൂർ സ്വദേശി പ്രസാദാണ് അതിന് പിന്നിൽ പ്രവർത്തിക്കുന്നത്. എങ്കിൽ ആ പൂര കലോത്സവ ബന്ധം കണ്ട് വരാം.
കാണികളെ വിസ്മയിപ്പിക്കാൻ പൂരത്തിൽ മന്ത്രികത സൃഷ്ടിക്കുന്ന പ്രസാദ് കൗമാര കലോത്സവത്തിലും തൻ്റെ കരവിരുത് കാണിക്കാനുള്ള പണിപ്പുരയിലാണ്. ദൃശ്യ വിരുന്നൊരുക്കുന്ന കുടമാറ്റത്തിൽ സ്പെഷ്യൽ കുടകളുടെ പങ്ക് വളരെ വലുതാണ്. പണ്ട് മുതലെ കുട നിർമ്മാണത്തിൽ മുൻനിലയിലുള്ള തൃശൂർ സ്വദേശി പ്രസാദ് കലോത്സവത്തിലും തൻ്റെ കഴിവ് തെളിയിക്കുകയാണ്. അരങ്ങിൽ ഇറങ്ങിയല്ല എന്ന് മാത്രം. സംഘ നൃത്തത്തിന് ആവശ്യമായ സാമഗ്രഹികൾ ഉണ്ടാക്കുന്ന തിരക്കിലാണ് പ്രസാദ് ഇന്ന്.
ഒമ്പത് ജില്ലകൾക്ക് ആയാണ് ഈ തൃശൂർ ഗെഡി കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ചുവടുകളും മുദ്രകളും രാഗവും താളവും ഗാനവുമെല്ലാം ഒത്ത് ചേർന്ന് പോകുന്ന സംഘ നൃത്തത്തിന് മോഡി കൂട്ടുന്നവയാണ് പ്രസാദിൻ്റെ കൈ വിരലുകളിലുടെ വിരിയുന്നത്.