TOPICS COVERED

ശാരീരിക വെല്ലുവിളികളെ മറികടന്ന് പത്താം ക്ലാസ് തുല്യത പരീക്ഷയിൽ മികച്ച വിജയം നേടിയ തൃശൂർക്കാരിയെ പരിചയപ്പെട്ടാലോ. അഞ്ചാം ക്ലാസിൽ വച്ച് മസ്കുലർ ഡിസ്ട്രോഫിയെന്ന് രോഗം പിടിപെട്ട് പഠനം ഉപേക്ഷിക്കേണ്ടി വന്നിട്ടും പരീക്ഷണങ്ങളെ ധീരമായി നേരിട്ട ഒരു മുപ്പത്തി നാലു വയസുകാരിയുടെ കഥയിലേക്ക്. 

വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ ഒരു മൂലയിലെ സോഫയിൽ ഇരുന്ന് ഇൻവിജിലേറ്റർമാരേ സാക്ഷിയാക്കി നവംബറിൽ അനീഷ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. തൻ്റെ ശാരീരിക ബുദ്ധിമുട്ടുകളെ പൊരുതിതോൽപ്പിച്ച് നാല് ഏ പ്ലസുമായി പരീക്ഷയെ അവൾ എഴുതി തോൽപ്പിച്ച് മികച്ച വിജയം നേടിയെടുത്തു. പരീക്ഷ എഴുതുന്നതിലും ബുദ്ധിമുട്ടായിരുന്നു എഴുതാനായുള്ള അനുമതി ലഭിക്കാൻ. പരീക്ഷാഭവൻ നേരിട്ട് നടത്തുന്ന പരീക്ഷയായതിനാൽ ആണ് ഇത്ര ബുദ്ധിമുട്ട്. വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്ന അനീഷ ഏകദേശം ഒരു കൊല്ലത്തോളം നിയമ പോരാട്ടം നടത്തി. അവസാനം പരീക്ഷയിലും പരീക്ഷണത്തിനും വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ നേരിട്ട് കാണണമെന്നും തടസ്സങ്ങൾ ഒന്നുമില്ലാതെ തുടർന്ന് പഠിക്കണം എന്നുമാണ് ഈ 34 വയസ്സുകാരിയുടെ ആഗ്രഹം.

മസ്കുലർ ഡിസ്ട്രോഫി എന്ന രോഗം മൂലം അനീഷയ്ക്ക് ഒറ്റക്കൊന്നും ചെയ്യാനാകില്ല, എപ്പോഴും സഹായം വേണം. അധികം നേരം ഇരിക്കാൻ പോലും സാധിക്കില്ല. ആ ബുദ്ധിമുട്ടുകൾക്കിടയിലും തൻറെ സ്വപ്നങ്ങൾക്ക് പിന്നാലെയാണ് അനിഷ