ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി സിപിഎം നേതാവ് പി സരിന്‍. അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത് എന്ന യുഡിഎഫ് പ്രചാരണ കാര്‍ഡ് മാറ്റി നന്ദി കേരളം ടീം യുഡിഎഫ്‘ലൈംഗിക കുറ്റവാളി കിടക്ക് അകത്ത്’ എന്ന പോസ്റ്ററുമായിട്ടാണ് സരിന്‍ എത്തിയിരിക്കുന്നത്. 

അതേ സമയം  ഷാഫി പറമ്പില്‍ എംപിയെ ഉന്നംവെച്ച് പി സരിന്‍ രംഗത്തെത്തി. രാഹുലിനെതിരായ പരാതിയില്‍ യുവതി വടകരയിലെ ഒരു ഫ്‌ളാറ്റിനെ കുറിച്ച് പറയുന്നുണ്ട്. വടകരയില്‍ ഫ്‌ളാറ്റ് ഉണ്ടെന്നും അവിടേയ്ക്ക് ചെല്ലാനും രാഹുല്‍ ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ രാഹുലിന് വടകരയില്‍ ഫ്‌ളാറ്റുള്ളതായി ആര്‍ക്കെങ്കിലും അറിവുണ്ടോ എന്ന് സരിന്‍ ചോദിക്കുന്നു. സ്ഥലം എംപിയായ ഷാഫി പറമ്പിലിനോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാല്‍ മതി. കൃത്യമായ മറുപടിയില്ലെങ്കില്‍ പിന്നെ ചോദിക്കാന്‍ വരുന്നത് കേരള പൊലീസായിരിക്കുമെന്നും സരിന്‍ പറഞ്ഞു.

ENGLISH SUMMARY:

Rahul Mamkootathil arrest is being criticized by a CPM leader P Sarin following allegations of sexual harassment. The controversy involves questions about a flat in Vadakara and implications for Shafi Parambil.