ബലാത്സംഗ പരാതിയിൽ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത് സ്വന്തം മണ്ഡലമായ പാലക്കാട് എത്തുമ്പോൾ സ്ഥിരമായി താമസിച്ചിരുന്നത് കെപിഎം റീജൻസിയിൽ നിന്ന്. പുറത്ത് വന്ന ദൃശ്യങ്ങള്‍ പ്രകാരം രാഹുല്‍ താമസിക്കുന്ന ‘2002’ മുറിയില്‍ പൊലിസ് മൂന്ന് തവണ മുട്ടുന്നതും വാതില്‍ തുറന്ന രാഹുലിനോട് അറ്സ്റ്റാണെന്നും ഏത് കേസിലാണ് സാറെ എന്ന് രാഹുല്‍ ചോദിക്കുന്നതും കാണാം.
മണപ്പുള്ളിക്കാവിലെ എംഎൽഎ ഓഫിസിൽനിന്ന് ഒരു കിലോമീറ്ററിൽ താഴെയാണ് സുൽത്താൻപേട്ടിലെ ഹോട്ടലിലേക്കുള്ള ദൂരം. ഓഫിസ് സ്റ്റാഫുകൾ താമസിക്കുന്ന കിടപ്പ് മുറികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സൗകര്യം കുറവായിരുന്നതിനാലാണ് പാലക്കാട് എത്തുമ്പോൾ കെപിഎം റീജൻസിയിൽ രാഹുൽ താമസിച്ചിരുന്നത്.
ദിവസത്തിന് 2000 - 2500 വരെ വാടക ഉള്ളതാണ് രാഹുൽ താമസിച്ചിരുന്ന ‘2002’ മുറി. മുൻപ് താമസിച്ചിരുന്ന പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് രാഹുൽ താമസം മാറിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിരന്തരം പൊലീസ് കയറിയിറങ്ങിയതോടെ ഫ്ലാറ്റിലെ മറ്റ് താമസക്കാർ രാഹുലിനോട് താമസം മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പാലക്കാട് താമസിക്കാൻ മറ്റൊരു വീട് രാഹുൽ നോക്കിയിരുന്നെങ്കിലും ശരിയാകാതെ വന്നതോടെയാണ് ഹോട്ടലിൽ താമസിക്കാൻ തീരുമാനിച്ചത്.