രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാ പീഡനക്കേസില്‍ സാമ്പത്തിക ചൂഷണത്തിന് കൂടുതൽ തെളിവുകൾ. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പുറത്തുവന്നു. പുറത്തായത് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചാറ്റിലുള്ളത്. 2 BHK പോരേയെന്ന് യുവതി ചാറ്റില്‍ ചോദിക്കുന്നത്. എന്നാല്‍ 3BHK തന്നെ വേണമെന്ന് രാഹുൽ പറയുന്നു. പാലക്കാട് ഫ്ലാറ്റിനായി 1.14 കോടി രൂപ രാഹുൽ ആവശ്യപ്പെട്ടിരുന്നു എന്നാണ് യുവതി മൊഴി നല്‍കിയത്.
1.14 കോടി രൂപയുടെ ഫ്ലാറ്റ് വാങ്ങാന്‍ ആവശ്യപ്പെട്ടു എന്നാണ് യുവതിയുടെ മൊഴി. ഇരുവരും ഒന്നിച്ച് പോയി കണ്ടു എന്നും പരാതിയിലുണ്ടായിരുന്നു. പാലക്കാട് ഫ്ലാറ്റ് വാങ്ങി നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു എന്ന മൊഴി തെളിയിക്കുന്ന വിവരങ്ങളാണ് ചാറ്റിലുള്ളത്. പാലക്കാടാണ് ഇനി തന്‍റെ കര്‍മരംഗം. അതിനാല്‍ പാലക്കാട് ഫ്ലാറ്റ് വാങ്ങണമെന്നാണ് രാഹുല്‍ പറയുന്നത്.
വാങ്ങുമ്പോള്‍ മൂന്ന് മുറിയുള്ളത് വാങ്ങണം നല്ല സ്പേസ് ഉണ്ട് എന്നാണ് രാഹുല്‍ യുവതിയോട് പറയുന്നത്. വില വിവരം സംബന്ധിച്ചും ചര്‍ച്ചയുണ്ട്. ഫ്ലാറ്റിന്‍റെ ആളുകള്‍ നല്‍കിയ വിവരങ്ങള്‍ യുവതി ചാറ്റിലൂടെ രാഹുലിന് കൈമാറുന്നുണ്ട്. നഗരഭാഗത്തായിതിനാല്‍ ഫ്ലാറ്റ് പെട്ടന്ന് വിറ്റുപോയേക്കാമെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഫ്ലാറ്റിന്‍റെ ആളുകളെ കാണുന്നുണ്ടെന്നും വിലയിലടക്കം സംസാരിക്കാം എന്നുമാണ് രാഹുല്‍ നല്‍കുന്ന മറുപടി.
വിവിധ കാരണങ്ങള്‍ പറഞ്ഞ് തുക തട്ടിയതായാണ് അതിജീവിത നല്‍കിയ മൊഴി. ചെരുപ്പ് വാങ്ങാന്‍ 10,000 രൂപയും ഉപതിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 10,000 രൂപയും വാങ്ങി. ചൂരല്‍മല ഫണ്ടിലേക്ക് അതിജീവിത 5000 രൂപ നല്‍കി. എം.എല്‍.എ ആയ ശേഷം പാലക്കാട് ഫ്ലാറ്റ് വാങ്ങാന്‍ 1.14 കോടി ആവശ്യപ്പെട്ടെന്നും അതിജീവിത മൊഴി നല്‍കി. വാച്ച്, ഷാംപു, കണ്ടിഷണര്‍, സണ്‍ സ്ക്രീന്‍ എന്നിവ വാങ്ങിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. കൂടുതല്‍ സമയവും പുറത്ത് യാത്രചെയ്യുന്നത് കൊണ്ട് സണ്‍ സ്ക്രീന്‍ ഉപയോഗിക്കണമെന്നും ബ്രാന്‍ഡ് നിര്‍ദ്ദേശിക്കണമെന്നും യുവതിയോട് രാഹുല്‍ ആവശ്യപ്പെട്ടു. ഇത് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതായും അതിജീവിതയുടെ മൊഴിയിലുണ്ട്. രാഹുല്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ബ്ലൂകളര്‍ ഫോസില്‍ വാച്ച് വാങ്ങി നല്‍കിയെന്നും ഷാംപുവും കണ്ടിഷണറും സണ്‍ സ്ക്രീനും രാഹുലിന്റെ വീട്ടിലെ മേല്‍വിലാസത്തിലേക്ക് അയച്ചുകൊടുത്തു എന്നും യുവതി മൊഴി നല്‍കി.
അതേസമയം, മൂന്നാം ബലാല്‍സംഗക്കേസില്‍ രാഹുലിനെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് ഹോട്ടലില്‍ എത്തുന്നതും രാഹുലിനോട് സംസാരിക്കുന്നതുമാണ് ദൃശ്യങ്ങള്‍.