haskar

വിമർശനത്തിനോട് സഹിഷ്ണുത ഇല്ലാത്തതിനെയാണ് ഫേസ്ബുക്കിലൂടെ പരിഹാസത്തോടെ വിമർശിച്ചതെന്ന് ഇടതു നിരീക്ഷകൻ ബി.എൻ. ഹസ്‌കർ. ചാനലുകളിൽ കുടുംബവും ജോലിയും ഒക്കെ ഉപേക്ഷിച്ചാണ് മൂന്നു മണിക്കൂറോളം പാർട്ടിയെ പ്രതിരോധിക്കാൻ ചെലവടുന്നത്. ഇടത് ആണെങ്കിലും ഇനി രാഷ്ട്രീയ നിരീക്ഷകനായി അറിയപ്പെടാനാണ് ആഗ്രഹമെന്നും ഹസ്കർ മനോരമ ന്യൂസിനോട് പറഞ്ഞു.

കാറും ഗൺമാനും ശമ്പളവും തിരികെ ഏൽപ്പിച്ചു എന്ന പരിഹാസത്തോടെ ആയിരുന്നു ഹസ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ പറഞ്ഞ വിമർശങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതെന്ന് ഹസ്‌കർ ആവർത്തിച്ചു.

ENGLISH SUMMARY:

Political criticism Kerala is increasingly important in democratic societies. BN Haskar's recent statements highlight the importance of open dialogue and tolerance in political discourse.