Untitled design - 1

ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്ര പരമായ നീക്കവുമായി അന്വേഷണ സംഘം. പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ തന്ത്രിയുടെ പങ്ക് മനപ്പൂർവം മറച്ചുവെക്കാൻ എസ്ഐടി ശ്രദ്ധിച്ചിരുന്നു. മുൻകൂർ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘം തന്ത്രി കണ്ഠര് രാജീവരെ  ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. 

സ്വര്‍ണക്കൊള്ളയില്‍ പത്മകുമാര്‍ സൂചിപ്പിച്ച ദൈവതുല്യന്‍ തന്ത്രിയാണോ എന്നതാണ് പ്രധാന ചോദ്യം. തന്ത്രിക്ക് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് വലി സൗഹൃദമാണ്. ശബരിമലയിലേക്ക് പോറ്റിയെത്തിയത് സഹായിയായാണ്. പിന്നീട് സ്പോണ്‍സര്‍ഷിപ് ഇടനില സ്വര്‍ണക്കൊള്ളയായി മാറുകയായിരുന്നു. പാളികളില്‍ സ്വര്‍ണം പൂശാന്‍ ഉൾപ്പടെ തന്ത്രിയാണ് അനുമതി നല്‍കിയത്. 

സ്വര്‍ണക്കൊള്ളക്ക് പോറ്റിക്ക്  അവസരമുണ്ടാക്കി നൽകിയത് തന്ത്രി കണ്ഠരര് രാജീവരരാണെന്നാണ്  അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണ്. അതുകൊണ്ട് തന്നെ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. എല്ലാം തന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നാണ് കണ്ടെത്തൽ. 

അതേസമയം, ശബരിമല സ്വർണക്കൊള്ളയില്‍ ഇഡിയും കേസെടുത്തു. കൊച്ചി യൂണിറ്റിലാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. പിഎംഎൽഎ വകുപ്പ് ചുമത്തിയാണ് അന്വേഷണം. ക്രൈംബ്രാഞ്ച് പ്രതിചേർത്ത എല്ലാവരും ഇഡി കേസിലും പ്രതികളാണ്. എ.പത്മകുമാർ, എൻ.വാസു, ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവർ പ്രതിപ്പട്ടികയിലാണ്. അന്വേഷണം അസിസിറ്റന്റ് ഡയറക്ടർ രാകേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.