market-fed

പണ്ടത്തെ വിനോദോപാധികളിലൊന്നായ പല്ലാങ്കുഴി സുഗന്ധ വ്യഞ്ജനപ്പെട്ടിയായി പുനര്‍ജനിക്കുന്നു. മാര്‍ക്കറ്റ് ഫെഡ് ആണ് സ്പൈസസ് ബോക്സാക്കി പല്ലാങ്കുഴി കളത്തെ മാറ്റുന്നത്. പുതിയ സംരംഭം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു.

ഓര്‍മകളിലെ വിനോദമാണ് പല്ലാങ്കുഴി. ബോര്‍ഡ് ഗെയിമിന്‍റെ ആദ്യപതിപ്പ്. ഇതിൽ രണ്ടു വരിയിൽ ഏഴ് വീതം,  പതിനാലു കുഴികൾ ഉണ്ടാകും. കളിക്കാൻ  ചിപ്പികൾ, താമരക്കുരു, കുന്നിക്കുരു, മഞ്ചാടി എന്നിവയാണ് ഉപയോഗിക്കുക. ഓരോ ചെറുകുഴിയിലും 6 വീതം കരുക്കള്‍  നിക്ഷേപിച്ച് രണ്ടുപേര്‍ കളി തുടങ്ങുന്നു.  കുഴിയില്‍ നിന്ന് എടുക്കുന്ന കരു  വലത്തോട്ടോ ഇടത്തോട്ടോ തുടർച്ചയായി ഓരോ കുഴിയിലും ഒന്ന് വീതം വീതം നിക്ഷേപിക്കും.അവസാനമായി വച്ച കണക്കിന് ശേഷം വരുന്ന കുഴി ശൂന്യമായാൽ, അതിന് പിന്നാലെയുള്ള കുഴിയിലെ കണക്കുകൾ നേടിയെടുക്കാം —ഇതാണ് കളിയുടെ തന്ത്രഭാഗം.കൂടുതൽ കണക്കുകൾ സമ്പാദിക്കുന്നയാള്‍ ജയിക്കുന്നു. ഇവിടെ കുഴികളില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നു. അങ്ങനെ മസാലപ്പെട്ടിയായി പുനര്‍ജനിക്കുന്നു. മാര്‍ക്കറ്റ് ഫെഡിന്‍റെ സംരംഭം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. പാരമ്പര്യത്തോടൊപ്പം സഹകരണത്തിന്‍റെ ആശയവും അടയാളപ്പെടുത്തുന്നതാണ് പല്ലാങ്കുഴി ബോക്സ് എന്ന് മാര്‍ക്കറ്റ് ഫെഡ് എം.ഡി സുകേഷ് ആര്‍.പിള്ള പറഞ്ഞു.

ENGLISH SUMMARY:

Pallanguzhi spice box is a reimagining of the traditional game as a spice container. This innovative product combines cultural heritage with practical use, offering a unique souvenir and supporting local artisans.