ഫാമിലി വ്ലോഗുമായി വൈറലായ ആളാണ് അനാമികയും വിഷ്ണുവും. ഇരുവരുടേയും വിവാഹം വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
തന്റെ അമ്മയുടെയും അച്ഛന്റെയും വിവാഹമോചനത്തെക്കുറിച്ചും അമ്മ രണ്ടാമത് വിവാഹം ചെയ്തതിനെക്കുറിച്ചും അമ്മയുടെ മരണത്തെക്കുറിച്ചും അനാഥാലയത്തിൽ എത്തിയതിനെക്കുറിച്ചുമെല്ലാം അനാമിക പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അമ്മയുടെ രണ്ടാം വിവാഹത്തിൽ ഉണ്ടായ അനിയത്തിയെ കുറിച്ചും അച്ഛനെ കുറിച്ചുമുള്ള ചോദ്യങ്ങൾ മറുപടി പറയുകയാണ് അനാമിക.
തന്‍റെ കല്യാണത്തിന് അച്ഛനെ വിളിച്ചപ്പോള്‍ അങ്ങനൊരു മോളെ എനിക്ക് വേണ്ട. ഇപ്പോൾ എനിക്ക് ഒരു ഫാമിലിയുണ്ട്. അവളെ ഞാൻ നോക്കില്ല എന്നാണ് അച്ഛന്‍ പറഞ്ഞതെന്നും എന്നെ വേണ്ടെന്നു പറഞ്ഞയാളെ ഇനി അന്വേഷിക്കില്ലെന്നും അനാമിക പറയുന്നു
‘അമ്മയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. അതിൽ ഒരു കുഞ്ഞുണ്ട്. അവർ ഒരു ഫാമിലിയായി ജീവിക്കുന്നു. സിഡബ്ലുസിയിൽ നിന്നും ഓർഡർ കിട്ടിയാൽ മാത്രമെ എന്റെ വിവാഹം നടക്കുമായിരുന്നുള്ളൂ. അതിനായി അച്ഛനെ അവർ കോൺടാക്ട് ചെയ്തിരുന്നു. അങ്ങനൊരു മോളെ എനിക്ക് വേണ്ട. ഇപ്പോൾ എനിക്ക് ഒരു ഫാമിലിയുണ്ട്. അവളെ ഞാൻ നോക്കില്ല. നിങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്തോളൂ എന്നായിരുന്നു മറുപടി. അതിൽ എനിക്ക് സങ്കടമില്ല. അച്ഛൻ അന്ന് അങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ ഇന്ന് ഹാപ്പിയായി ഇവിടെ ഇരിക്കുന്നു. എന്നെ വേണ്ടെന്ന് പറഞ്ഞ വ്യക്തിയെ ഞാൻ ഇനി അന്വേഷിക്കുകയില്ല’, അനാമിക പറഞ്ഞു.