മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ കൈവശം തന്‍റെ ഫോൺ നമ്പർ ഉണ്ടെന്നും. കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കിൽ അക്കാര്യം തന്നെ അറിയിക്കാവുന്നതാണെന്നും. താൻ അത് പ്രധാനമന്ത്രിയുമായി സംസാരിക്കാമെന്നും രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

 

രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചത്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൈവശം എന്‍റെ ഫോൺ നമ്പർ ഉണ്ട്, കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കിൽ അക്കാര്യം എന്നെ അറിയിക്കാവുന്നതാണ്. ഞാൻ അത് പ്രധാനമന്ത്രി മോദിജിയുമായി സംസാരിക്കാം. ഈ വാഗ്ദാനത്തിൽ മാറ്റമില്ല

ENGLISH SUMMARY:

Rajeev Chandrasekhar offers to discuss Hindu protection in Kerala with the Prime Minister if the Chief Minister is unable to provide it. He conveyed this message directly to the Chief Minister through a Facebook post.