TOPICS COVERED

മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കടാതി സ്വദേശി രവി ആണ് മരിച്ചത്. ജെയിംസിനാണ് പരുക്കേറ്റത്. ജയിംസിനെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം. 

സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ആചാര  വെടിക്കെട്ടിനിടെയായിരുന്നു അപകടമുണ്ടായത്. പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം.

ENGLISH SUMMARY:

Muvattupuzha accident resulted in one death and one serious injury during a church festival. The incident occurred while filling 'Kathina' for fireworks at St. Peter's and St. Paul's Church in Kadathy.