ഡൽഹിയിലെ ഓൾഡ് സീലംപൂരിൽ വൻ തീപിടിത്തം. തുണിക്കടയിൽ നിന്ന് പടർന്ന തീ സമീപത്തെ കടകളിലേക്ക് വ്യാപിക്കുകയായിരുന്നു. 30 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തി നിയന്ത്രണ വിധേയമാകിയത്. ആളപായമുള്ളതായി റിപ്പോർട്ടില്ല. ഞായറാഴ്ച ആയതിനാൽ കടകൾ അടഞ്ഞുകിടക്കുകയായിരുന്നു. ഇത് അപകടത്തിൻ്റെ വ്യാപ്തി കുറച്ചു. ഇടുങ്ങിയ വഴികൾ ആയതിനാൽ ഫയർ എൻജിനുകൾ പ്രയാസപ്പെട്ടാണ് സ്ഥലത്തെത്തിയത്.