wayanad-naisa

ഉരുൾ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ നാലു വയസുകാരി നൈസമോളും ഉമ്മ ജസീലയും പുതിയ ഒരു സംരംഭത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പുതുവർഷദിനമായ ഇന്ന് വയനാട് മേപ്പാടി ടൗണിൽ കുഞ്ഞുടുപ്പിൻ്റെയും കളിപ്പാട്ടത്തിൻ്റെയും കട തുറക്കുകയാണ് ഇവർ. 

ഉരുൾപൊട്ടലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നൈസമോളെ ആരും മറന്നുകാണില്ല. ആശുപത്രിയിൽ വച്ച് പ്രധാനമന്ത്രിക്ക് ഷേയ്ക്ക്ഹാൻഡ് കൊടുത്ത മിടുക്കി. ജസീലയെയും ഇളയ മകൾ നൈസമോളെയും മാത്രം ബാക്കിയാക്കി ഉരുൾ കടന്ന് പോയെങ്കിലും അതിജീവനത്തിൻ്റെ കരുത്ത് ചോർന്ന് പോകുന്നില്ല. 

കുഞ്ഞുടുപ്പുകൾ, കളിപ്പാട്ടങ്ങൾ, സമ്മാനങ്ങൾ എല്ലാം കടയിൽ ഉണ്ടാകും. . നൈസ ലിറ്റിൽ ലക്സ് എന്നാണ് കടയുടെ പേര്. കുടുംബശ്രീ മൈക്രോ പ്ലാനിൽ നിന്നുള്ള സഹായത്തിന് ഒപ്പം നടൻ വിനോദ് കോവൂരും ഒട്ടേറെ നല്ല മനസകളും ഇവർക്ക് ഒപ്പമുണ്ട്. 

ENGLISH SUMMARY:

Wayanad business highlights the inspiring story of a landslide survivor. Naisa Little Lux opens its doors in Meppadi, offering kids' clothing and toys, supported by Kudumbashree and well-wishers.