സ്വര്‍ണവില ലക്ഷം കടന്നു മുന്നേറുമ്പോള്‍ വിവാഹത്തിനു അണിഞ്ഞൊരുങ്ങാന്‍ പൊന്‍മാന്‍ കടകള്‍ സജീവമായി. വിവാഹ വസ്ത്രത്തിനു അനുയോജ്യമായ രീതിയില്‍ അണിഞ്ഞൊരുങ്ങാനുള്ള ആഭരണങ്ങള്‍ നാലുദിവസത്തേക്കാണ് വാടകയ്ക്ക് നല്‍കുന്നത്. കൊല്ലത്തുള്ള പലകടകളിലും മാസങ്ങള്‍ക്കുമുന്‍പാണ് ഇപ്പോള്‍ ഓര്‍ഡര്‍ എത്തുന്നത്.
കൊല്ലത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പൊന്‍മാന്‍ സിനിമയിലേത് പോലെ പൊന്നല്ല വാടകയ്ക്ക് നല്‍കുന്നത് . പൊന്നിനെ പോലെ തോന്നിക്കുന്ന അസല്‍ ആഭരണങ്ങള്‍. കൊല്ലത്തു മാത്രമല്ല , സംസ്ഥാനത്തെമ്പാടും ഇതു പോലെ നിരവധി കടകളുണ്ട്.