കൊല്ലത്ത് അമ്മ പഞ്ചായത്ത് പ്രസിഡന്‍റും, മകന്‍ ജില്ലാപഞ്ചായത്ത് മെമ്പറും. നെടുമ്പന പഞ്ചായത്ത് പ്രസിഡന്‍റ് ബീന നസിമുദ്ദീന്‍ ലബ്ബയും , ഫൈസല്‍ കുളപ്പാടവുമാണ് അമ്മയും മകനും. 48 വര്‍ഷത്തിനു ശേഷമാണ് നെടുമ്പന പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുക്കുന്നത്. നെടുമ്പന പഞ്ചായത്തില്‍ ആകെയുള്ള 24 സീറ്റില്‍ 12 സീറ്റാണ് യുഡിഎഫ് നേടിയത്. ബിജെപി ഒരു സീറ്റും നേടി. നെടുമ്പന പഞ്ചായത്ത് ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നാണ് ഫൈസല്‍ കുളപ്പാടം വിജയിച്ചത്.