താൻ മത്സരിക്കുന്നത് ഗുണകരമാണെന്ന് യുഡിഎഫ് നേതൃത്വം പറഞ്ഞാൽ ബേപ്പൂരിൽ മത്സരിക്കുമെന്ന് പി.വി.അൻവർ മനോരമ ന്യൂസിനോട്. തീരുമാനമെടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. തന്നെ ബേപ്പൂരിൽ നിന്ന് മത്സരിക്കാൻ ക്ഷണിക്കുന്നത് കൃത്യമായ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ആവശ്യമാണെങ്കിൽ മത്സരത്തിൽ നിന്ന് മാറി കാംപയിന്റെ ഭാഗമായി നിൽക്കും. മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് തന്നെ ബേപ്പൂരിലേക്ക് ക്ഷണിക്കുന്നതെന്നും പി.വി. അൻവർ മനോരമ ന്യൂസിനോട് പറഞ്ഞു.