unnikrishnan-potti-sonia-gandhi-photo

ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും സോണിയാ​ഗാന്ധിയും ഒരുമിച്ചുള്ള ചിത്രം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസേ.. ഉരുളലല്ല, വേണ്ടത് മറുപടിയാണെന്ന് പരിഹാസരൂപേണ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

ചോദ്യങ്ങൾ ഉയരുമ്പോൾ കോൺഗ്രസ് നേതാക്കൾ കിടന്നുരുളുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. വ്യക്തമായ ചോദ്യങ്ങൾക്ക് മുന്നിൽ പരിഹാസമല്ല, കൃത്യമായ മറുപടിയാണ് വേണ്ടത്. ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് ചിലത് അറിയാനുണ്ടെന്ന് പറഞ്ഞ് ആതാനും ചോദ്യങ്ങളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. 

1. എന്തിനാണ് ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടത്?

2. ആരാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്?

3. എന്തായിരുന്നു കൂടിക്കാഴ്ചയുടെ വിഷയം?

4. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ എന്തെങ്കിലും ഉപഹാരം സോണിയ ഗാന്ധി കൈപ്പറ്റിയോ?

5. ഒന്നിലധികം തവണ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടുവോ? 

6. എങ്കിൽ ഒരോ തവണയും എന്തായിരുന്നു ചർച്ച ചെയ്തത്?

കെ.സി. വേണുഗോപാലിനും രമേശ്‌ ചെന്നിത്തലയ്ക്കും വി.ഡി. സതീശനും ആർജവമുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം. അല്ലാതെ ചോദ്യം ചോദിക്കുന്നവരെ കൊഞ്ഞനം കുത്തി കാണിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അത് ഒളിച്ചോടൽ ആണെന്നും പറഞ്ഞാണ് മന്ത്രി ശിവൻകുട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Sabarimala gold smuggling case sparks political controversy. The surfacing of a photo featuring Unnikrishnan Potti with Sonia Gandhi has prompted Minister V Sivankutty to demand answers from Congress leaders regarding the nature of their meeting.