നാലുവര്‍ഷമായി വൃക്കരോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഇരുപത്തിയെട്ടുകാരന്‍റെ ശസ്ത്രക്രിയക്ക് സഹായം തേടുകയാണ് നിര്‍ധന കുടുംബം. കോട്ടയം വൈക്കം നാനാടത്ത്ചിറ വിഷ്ണുവാണ് സുമനസുകളുടെ സഹായം തേടുന്നത്.
2021 ല്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വിഷ്ണുവിന് ഗുരുതരമായി പരുക്കേറ്റിരുന്നു. അന്ന് ചികിൽസക്ക് ശേഷം വീട്ടിലെത്തിയെങ്കിലും രണ്ടു വര്‍ഷം മുന്‍പ് വിഷ്ണുവിന് ആരോഗ്യപ്രശ്നങ്ങളായി. വിട്ടുമാറാത്ത പനി ബാധിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകളുടെ പ്രവർത്തനം തകരാറിലാണെന്ന് ഡോക്ടര്‍ പറയുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യആശുപയിലുമൊക്കെയായി ഡയാലിസിസ് ചെയ്യുന്നുണ്ടെങ്കിലും വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അമ്മയുടെ വൃക്ക വിഷ്ണുവിന് അനുയോജ്യമാണ്. പക്ഷേ ശസ്ത്രക്രിയയ്കും തുടര്‍ ചികില്‍സയ്ക്കും മറ്റുമായി ഭാരിച്ച തുക വേണം. എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് നിര്‍ധന കുടുംബം.
വിഷ്ണുവിന്‍റെ പിതാവ് രോഗിയാണ്. അമ്മ ലീല വീട്ട് ജോലിക്കു പോയി കിട്ടുന്ന വരുമാനം മാത്രമാണുളളത്. വിഷ്ണുവിനും കുടുംബത്തിനും സുമനസുകളുടെ സഹായം ഉണ്ടാകണം. വിഷ്ണുവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കാം.
VISHNU C
A/c 43552610003160
IFSC Code : CNRB0014355
Canara Bank -Udayanapuram Brarch
GPay-7356363596.