perumbavoor-muncipality

സത്യപ്രതിജ്ഞ കഴിഞ്ഞ് ഓഫീസില്‍ കയറാന്‍ രാഹുകാലം നോക്കിയിരുന്ന നഗരസഭാ അധ്യക്ഷയുടെ നിലപാടില്‍ പോസ്റ്റായി ജീവനക്കാര്‍.  പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സണ്‍ കെ.എസ് സംഗീതയാണ് രാഹുകാലത്തിനായി കാത്തിരുന്നത്. ഇതോടെ പെരുമ്പാവൂർ നഗരസഭയിലെ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും മുക്കാൽ മണിക്കൂറോളം കാത്തുനിന്നു. 

രാവിലെ 11.15ഓടെയായിരുന്നു സംഗീത സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ 12 മണിക്ക് രാഹുകാലം കഴിയാതെ ഓഫീസിലേക്ക് കയറിലെന്ന നിലപാടിലായിരുന്നു സംഗീത. ഇതോടെ നഗരസഭാ ഓഫീസിന് മുന്നിൽ ഉദ്യോഗസ്ഥരും ഒപ്പമെത്തിയ പാർട്ടി പ്രവർത്തകരും ഏറെ നേരം കാത്തുനിന്നു. 

29 അംഗങ്ങളുള്ള പെരുമ്പാവൂർ നഗരസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 16 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫിന് 11 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.രണ്ട് അംഗങ്ങളുള്ള എൻഡിഎ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. രാഹുകാലവുമായി ബന്ധപ്പെട്ട ചെയർപേഴ്സന്റെ നിലപാട് രാഷ്ട്രീയ രംഗത്തും സമൂഹമാധ്യമങ്ങളിലും ചർച്ചയായിരിക്കുകയാണ്. 

ENGLISH SUMMARY:

Rahukalam observance created a stir in Perumbavoor Municipality. The newly elected chairperson waited for the inauspicious Rahukalam period to end before entering her office, causing a delay and sparking controversy.