ക്രിസ്ത്യന്‍ പള്ളിയില്‍ കയറി വൈദികനെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തുന്നയാളുടെ വിഡിയോ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബലറാം. ജയ് ശ്രീറാം വിളികളോടെ വിശ്വാസികളുടെ സംഗമം നടക്കുന്ന ഹാളിൽ അതിക്രമിച്ചുകയറിയ സംഘം വൈദികനെ അടക്കം ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇതിനെതിരെ കടുത്ത വിമര്‍ശനവും വി.ടി.ബലറാം നടത്തുന്നുണ്ട് . റാം. ഇതാണ് ഇന്ന് രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രമെന്നും . ഇതാണ് ഹിന്ദുത്വ രാഷ്ട്രീയം,. . ക്രിസ്മസ് കാലത്ത് കേക്കും മാതാവിന് കിരീടവുമായി കടന്നുവരുന്ന ഇവരുടെയൊക്കെ നേതാക്കളെ തിരിച്ചറിയാൻ ക്രിസ്ത്യാനികൾക്കും കഴിഞ്ഞാൽ നല്ലതാണ്. ഫാഷിസത്തിന് ബന്ധുക്കളില്ല, ശത്രുക്കളേയുള്ളൂ. ഊഴപ്പട്ടികയിൽ ഒന്നാമത്തേതാണോ രണ്ടാമത്തേതാണോ നിങ്ങളുടെ സ്ഥാനം എന്നത് പ്രസക്തമേയല്ലെന്നും ബൽറാം പറയുന്നു.