തന്‍റെ ന്യൂഡ് വിഡിയോ എന്ന പേരില്‍ തലയുടെ ഉടലും വെട്ടിമാറ്റിയ വിഡിയോ ടെലഗ്രാമില്‍ പ്രചരിക്കുന്നുവെന്നാരോപിച്ച് യുവതി രംഗത്ത്. ഐശ്വര്യ എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്‍റെ വിഡിയോ ആരും ഷെയര്‍ ചെയ്യരുതെന്ന് താന്‍ പറയില്ലെന്നും അത് നിങ്ങളുടെ സൗകര്യം പോലെ ചെയ്യാനും തന്‍റെ തലയുടെ താഴെ 40 വയസ്സോളമുള്ള യുവതിയുടെ ബോഡിയാണ് വച്ചിരിക്കുന്നതെന്നും മെലിഞ്ഞിരിക്കുന്ന തനിക്ക് അത് കണ്ടിട്ട് സഹിക്കുന്നില്ലെന്നും യുവതി സര്‍ക്കാസമായി പറയുന്നു.
ഇത്രയും ബോള്‍ഡായി ഈ പെണ്‍കുട്ടി പറഞ്ഞതോടെ എഡിറ്റ് ചെയ്തവന്‍ പൊളിഞ്ഞ് പോയെന്നും , ഇത്തരക്കാരോട് ഇങ്ങനെ തന്നെ പ്രതികരിക്കണമെന്നും കമന്‍റുകള്‍ നിറയുന്നുണ്ട്. മൂന്ന് മില്യണ്‍ ആളുകള്‍ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു.