Image from the video

  • കേരളത്തിലെ റിപ്പോര്‍ട്ടര്‍മാരെയെല്ലാം കടത്തിവെട്ടാന്‍ ഒരു ‘ഭായി’ രംഗത്ത്. മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ വിഡിയോ വൈറലാകുന്നു

കേരളത്തിലെ റിപ്പോര്‍ട്ടര്‍മാരെല്ലാം ജാഗ്രതൈ, ഇങ്ങനെ പോയാല്‍ ഈ ജോലിയും ഭായിമാര്‍ കൊണ്ടുപോകും. കോട്ടയം, പേരൂര്‍, തള്ളകത്തു നിന്നും ഒരു ഇതരസംസ്ഥാന തൊഴിലാളി അതിമനോഹരമായി ആ പ്രദേശത്തെ മഴക്കെടുതിയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍  വൈറലാണ്.

പാലത്തിനു മുകളില്‍ നിന്നും വെള്ളം കയറിയതിനെക്കുറിച്ച് വളരെ വിശദമായി സംസാരിക്കുകയാണ് ഇയാള്‍. ‘വെള്ളം കൂടുതലാണ്, ഇന്ന് വെള്ളം ഒത്തിരിയായി, ഇന്നലെ ഇവിടെ ഒത്തിരി ഇല്ലായിരുന്നു, വെള്ളം ഭയങ്കര സ്പീഡില്‍ വരുന്നു,  ഇതിന്‍റെ പേരെന്താ? പയല്‍, ഇവിടെ ഒത്തിരി പയലുണ്ട്, ഇവിടെ ക്ലീന്‍ ചെയ്തില്ലെങ്കില്‍ ഒത്തിരി പ്രോബ്ലം ആവും. പേരൂര്‍ തള്ളകമാണ്, അസമില്‍ ഇപ്പോള്‍ ഭയങ്കര വെള്ളപ്പൊക്കമാണേ....ഇത് കണ്ടിട്ട് അയക്കാനാണേ...കപ്പ കമ്പുകളെല്ലാം ഇവിടെ പിടിച്ചു, പൊട്ടിപ്പോകാന്‍ ചാന്‍സ് ഉണ്ട്. എല്ലാവരും വിഡിയോ ഷെയര്‍ ചെയ്യൂ, ബാക്കി കമന്‍റ് ചെയ്യണം’–ഇങ്ങനെയാണ് ഭായിയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ് . 

അജിത് പനച്ചിക്കല്‍ എന്ന ഫെയ്സ്ബുക്ക് ഉപയോക്താവാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. AI വന്നാല്‍ പല ജോലികളും നഷ്ടമാകുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി,BHAI യിലും AI ഉള്ളതുകൊണ്ട് എല്ലാവരോടും കരുതിയിരിക്കാനാണ് ഈ ഉപയോക്താവ് പറയുന്നത്. 

അതിനിടെ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Migrant Worker's Charming Ground Report on Kerala Floods Goes Viral:

A viral video featuring a migrant worker from Assam delivering an impressive and detailed ground report on heavy monsoon flooding in Peroor Thallakam, Kottayam, has taken social media by storm. The endearing report humorously sparks playful warnings that local Malayalam reporters might lose their jobs to "BHAI" (migrant workers) instead of AI. Meanwhile, the India Meteorological Department has issued orange alerts for 12 districts across Kerala due to intensifying heavy rainfall. The original video was shared on Facebook by user Ajith Panachickal, drawing widespread attention and shares.