ക്രിസ്തുമസ് കാലമായാൽ കാരളും പാപ്പയുമൊക്കെയായി ആകെ ആഘോഷമാണ്. പ്രിൻ്റ് ചെയ്ത ബാൻ്റും സിനിമകളിലെ ചില ഹിറ്റ് ഗാനങ്ങളുമാണ് ഇത്തവണ കാരളിൽ ട്രെന്‍റ്. നക്ഷത്രങ്ങൾക്കും ലൈറ്റുകൾക്കുമൊപ്പം കടകളിൽ ഡ്രമ്മുകൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. പല വലുപ്പത്തിൽ പല രൂപത്തിലുള്ളവ. തുകൽ കെട്ടിയുണ്ടാക്കുന്ന ഡ്രമ്മുകളിന്നില്ല. പ്ലാസ്റ്റിക് കളം പിടിച്ചു.
രാത്രിയും വെളുക്കും വരെയും പാപ്പയും സംഘവും ദൂരം താണ്ടും. പതിഞ്ഞ ഗാനങ്ങളുടെ കാലം കഴിഞ്ഞു. കൂട്ടായ്മയുടെ ആഘോഷങ്ങൾക്ക് നിറം പകരുന്നതിപ്പോൾ ചലച്ചിത്ര ഗാനങ്ങളും തകർപ്പൻ എനർജി പാട്ടുകളുമാണ്. മഞ്ഞു പൊഴിച്ച് തണുപ്പരിച്ചിറങ്ങുമ്പോഴും തലമുറകളെ ചേർത്തുപിടിക്കുന്ന ഒരുമയുടെ സംഗീതം നാട്ടുവഴികളിൽ സൗഹൃദ കുളിരണിയുന്നു.