munnar

TOPICS COVERED

മൂന്നാറിനെ കിടുകിട വിറപ്പിച്ച് താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പലയിടത്തും രാത്രി 20 ഡിഗ്രിയിൽ താഴെയാണ് താപനില 

തെക്കിന്റെ കാശ്മീരായ മൂന്നാറിൽ ഇത്തവണ തണുപ്പുകാലം നേരത്തെയെത്തി. നല്ലതണ്ണി, തെൻമല, ചിറ്റുവാര, ചെണ്ടുവാര ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. പകൽ 22 ഡിഗ്രി സെൽഷ്യസ് വരെയാണ് ഉയർന്ന താപനില. തണുപ്പ് ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണവും ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

സംസ്ഥാനത്ത് പലയിടത്തും രാത്രി താപനില 17 നും 19 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. പുനലൂരില്‍ 17.6 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രാത്രി രേഖപ്പെടുത്തിയത്. കണ്ണൂരില്‍ 19.5, നെടുമ്പാശേരിയില്‍ 19.7, കോട്ടയത്ത് 19.8 വീതമാണ് രാത്രിതാപനില. പകതല്‍താപനിലയും രാത്രി താപനിലയുമായി പത്തു മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസോളം വ്യത്യാസമുണ്ട്. 30 മുതല്‍ 35 ഡിഗ്രി വരെയാണ് പകല്‍താപനില.  

ENGLISH SUMMARY:

Munnar weather is experiencing a significant drop in temperature, reaching as low as three degrees Celsius. This early onset of cold weather is attracting tourists eager to experience the winter season.