പ്രധാനമന്ത്രി നരേന്ദ്ര മോദി ലിയോണൽ മെസി കൂടിക്കാഴ്ച മുടങ്ങിയതിന് പിന്നാലെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
തന്നെ കാണുന്നതിനു മുന്നേ രാഹുൽ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്‍റെ പ്രധാനമന്ത്രി മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുകയാണെന്നും സന്ദീപ് പറഞ്ഞു.
ഡല്‍ഹിയിലെ കനത്ത പുകമഞ്ഞ് കാരണം ലയണൽ മെസ്സിയുടെ യാത്ര വൈകിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുംബൈയിൽ നിന്നും തലസ്ഥാനത്ത് എത്തേണ്ടിയിരുന്ന മെസ്സിയും സംഘവും മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ഇതോടെയാണ് കൂടിക്കാഴ്ച റദ്ദാക്കിയത്.