സൈബറിടത്തെ വൈറൽ ലെസ്ബിയൻസ് കപ്പിളാണ് ആദില നസ്രിനും നൂറ ഫാത്തിമയും. ഇരുവർക്കും സൈബറിടത്ത് വലിയ ഫാൻബേസാണ്. ഇപ്പോഴിതാ സിനിമാതാരങ്ങളെ പിന്തുടർന്ന് വിഡിയോ പകർത്തി ദ്വയാർഥ തലക്കെട്ടുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന യൂട്യൂബർമാർക്ക് കുരുക്കിയിരിക്കുകയാണ് ഇരുവരും.
‘ആദില ജ്യൂസ് കുടിച്ചപ്പോൾ സംഭവിച്ചത് കണ്ടേ’ എന്ന തലക്കെട്ടോടെ ഇട്ട വിഡിയോക്കെതിരെയാണ് ഇരുവരും പ്രതികരിച്ചത് . നീലക്കുയിൽ എന്ന യൂട്യൂബറോട് എനിക്ക് ചോദിക്കാനുണ്ടെന്ന് പറഞ്ഞാണ് വിഡിയോ പകർത്തിയിരിക്കുന്നത്. മോൻ വിഡിയോ കണ്ടായിരുന്നോ? എന്താണ് ജ്യൂസ് കുടിച്ചപ്പോൾ മോൻ കണ്ടതെന്നാണ് ആദില ചോദിക്കുന്നത്. നീലക്കുയിലിന്‍റെ വിഡിയോ സഹിതം പങ്കുവച്ചാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നത്.
നേരത്തെ ഇതുപോലുള്ള യൂട്യൂബർമാർക്കെതിരെ നടൻ സാബുമോൻ രംഗത്ത് എത്തിയിരുന്നു. തന്‍റെ വിഡിയോ പകർത്താനെത്തിയവരുടെ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ ചിത്രീകരിച്ചാണ് സാബുമോൻ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. സാബുമോൻ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെ സംഘത്തിലെ ചിലർ മുഖം പൊത്തി . മറ്റുചിലർ മാസ്ക് ധരിച്ച് ഇരുട്ടിലേക്ക് മാറുകയും ചെയ്തിരുന്നു.