തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ചെഗുവേരയെയും ഫിദൽ കാസ്ട്രോയെയും കൂട്ട് പിടിച്ച് സിപിഎം നേതാവ് കെ ജെ ഷൈൻ. തോറ്റുപോയാലും ജയിച്ചാലും പോരാട്ടം തുടരും എന്നാണ് ഫിദൽ കാസ്ട്രോ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെയ്സ്ബുക്ക് കുറിപ്പ്. നേരത്തെ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി ഉയര്‍ന്ന ലൈംഗിക അപവാദ പ്രചാരണങ്ങളില്‍ പ്രതികരണവുമായി കെ.ജെ.ഷൈന്‍ രംഗത്ത് വന്നിരുന്നു.
ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട ഒരു എംഎല്‍എയെ രക്ഷിക്കാന്‍ യുഡിഎഫ് പലതരത്തില്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും ആ ദുര്‍ബലാവസ്ഥ പരിഹരിക്കുന്നതിനും ശ്രദ്ധതിരിക്കാനുമാണ് തനിക്കെതിരെയുള്ള പ്രചാരണങ്ങള്‍ നടന്നതെന്നും ഷൈന്‍ പറഞ്ഞു.
കെ ജെ ഷൈന്‍റെ കുറിപ്പ്
വിജയിച്ച എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ, ഒരിക്കൽ ചെഗുവേര ഫിദൽ കാസ്ട്രോയോട് ചോദിച്ചു 'ഫിദൽ നമ്മൾ തോറ്റു പോയാൽ എന്തു ചെയ്യും...?' ഫിദൽ മറുപടി പറഞ്ഞു 'പോരാട്ടം തുടരും' ചെഗുവേര വീണ്ടും ചോദിച്ചു 'അപ്പോൾ നമ്മൾ വിജയിച്ചാലോ..?' ഫിദൽ മറുപടി പറഞ്ഞു 'വീണ്ടും പോരാട്ടം തുടരും.' "അതെ., വീണ്ടും പോരാട്ടം തുടരും.