ട്രെയിൻ യാത്രയിൽ സഹയാത്രികക്ക് പൊതിച്ചോറ് നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തന്റെ കൂടെയുള്ള പിഎസ്‌ഒക്ക് വേണ്ടിയാണ് പ്രതിപക്ഷ നേതാവ് ഒരു പൊതി ചോറ് അധികം കരുതിയത്. എന്നാല്‍ പൊലീസുകാരന്‍ ഊണ് കഴിച്ചു വന്നത് കൊണ്ട് അത് സഹയാത്രികക്ക് നൽകുകയായിരുന്നു. ഇരുവരും പൊതിച്ചോറ് കഴിക്കുന്ന വിഡിയോ ഇതിനോടകം സൈബറിടത്ത് വൈറലായി.
യാത്രയിൽ കൂടെ വരുന്ന പോലീസുകാരനായാണ് സാധാരണ പ്രതിപക്ഷ നേതാവ് പൊതിഭക്ഷണം കരുതിയത്. അദ്ദേഹം ഭക്ഷണം കഴിച്ച് വന്നത് കൊണ്ട് സഹയാത്രികയ്ക്ക് അത് നൽകുകയായിരുന്നു. അതേ സമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അത് അങ്ങനെ തന്നെയാണ് നൽകേണ്ടതെന്നും അതിൽ ഒരു തെറ്റില്ലെന്നും വിഡി സതീശൻ പറഞ്ഞു.
പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു. രാഹുലിനെതിരായ പരാതിക്ക് പിന്നിൽ ഒരു ലീഗൽ ബ്രെയിനുണ്ടെന്നും വെൽ ഡ്രാഫ്റ്റാണെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രസ്താവന. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.