accident-football

TOPICS COVERED

ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവിതം മാറി മറിയാന്‍ പ്രത്യേകിച്ച് അപകടങ്ങള്‍ ഉണ്ടാവാന്‍. അത്തരത്തില്‍ ഒരു അപകട വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. വീടിന്‍റെ മുറ്റത്ത് നിന്ന് കളിക്കുന്ന ഒരു കുട്ടി തന്‍റെ കയ്യിലുണ്ടായിരുന്ന ഫുട്ബോള്‍ വീടിന് ചുറ്റും തട്ടികളിക്കുന്നു. പൊടുന്നനെ ബോള്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പായുന്നു. ഈ സമയം റോഡിലൂടെ സ്കൂട്ടറില്‍ വന്നിരുന്ന ഒരു മനുഷ്യനെ ഇടിക്കുന്നു. സ്കൂട്ടറിന്‍റെ ബാലന്‍സ് തെറ്റി ആ മനുഷ്യന്‍ റോഡിലൂടെ ഉരഞ്ഞ് മീറ്ററുകള്‍ നീങ്ങി.

ഉടന്‍ തന്നെ വീട്ടുകാര്‍ ഓടിചെന്ന് അയാളെ എടുക്കുന്നതും സ്കൂട്ടര്‍ ഉയര്‍ത്താന്‍ സഹായിക്കുന്നതും സിസിടിവിയില്‍ കാണാം. ഫുട്ബോള്‍ തട്ടിയ കുട്ടി ഉടനെ ഓടി സ്കൂട്ടര്‍ അപകടം ഉണ്ടായ ആളുടെ അടുത്ത് ചെല്ലുന്നതും വീഡിയോയില്‍ കാണാം. എന്റെ മോന്റെ കൈയിൽ നിന്ന് പറ്റിയ ഒരു അബദ്ധം എന്ന് പറഞ്ഞാണ് ഫെയ്സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാവം ആ കുഞ്ഞിന്റെ മനസ്സ് എത്രമാത്രം വിഷമിച്ചു കാണും, പാവം കുട്ടി, വീട്ടുകാര്‍ ശ്രദ്ധിക്കണം എന്നിങ്ങനെയാണ് കമന്റുകള്‍.

ENGLISH SUMMARY:

Road accident videos highlight the importance of vigilance. This incident, involving a child and a scooter, serves as a stark reminder of the potential consequences of momentary carelessness.