നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടുള്ള എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിക്ക് പിന്നാലെ ദിലീപിനെ പിന്തുണച്ച് പോസ്റ്റിട്ട് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ. ദൈവത്തിന് നന്ദി, സത്യമേവ ജയതേ എന്നാണ് നാദിര്‍ഷ പോസ്റ്റിട്ടത്. ദിലീപിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് പോസ്റ്റ്. കേസില്‍ സാക്ഷിയായിരുന്ന നാദിര്‍ഷ വിചാരണയ്ക്കിടെ മൊഴിമാറ്റിയിരുന്നു.
കേസില്‍ ഒന്നാം പ്രതി സുനിൽകുമാറിന്റെ മൊഴികളിൽ നാദിർഷായ്ക്കെതിരായ പരാമർശങ്ങളുണ്ടായിരുന്നു. നടിയെ ഉപദ്രവിക്കുന്നതിനു മുന്നോടിയായി ദിലീപ് നിർദേശിച്ചതനുസരിച്ചു നാദിർഷാ 25,000 രൂപ തനിക്കു കൈമാറിയെന്നാണു സുനി പറയുന്നത്. ഇതു കേസിൽ കുടുക്കാൻ കെട്ടിച്ചമയ്ക്കുന്നതെന്നാണ് നാദിര്‍ഷയുടെ വാദിച്ചത്. പിന്നീട് കേസില്‍ നാദിര്‍ഷയെ സാക്ഷിയായി ഉള്‍പ്പെടുത്തുകയായിരുന്നു.
ഒന്നാംപ്രതി പള്‍സര്‍ സുനി,രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി ചാത്തങ്കരി പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാര്‍. മറ്റുനാലുപ്രതികളെയും കോടതി വെറുതേ വിട്ടു. ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒന്‍പതാം പ്രതി സനില്‍കുമാര്‍ എന്ന മേസ്ത്രി സനില്‍, 15-ാം പ്രതി ശരത് ജി നായര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.