മണ്ഡലകാലം ആരംഭിച്ചതിന് ശേഷം ശബരിമലയിലേക്ക് അയ്യപ്പനെ കാണാന്‍ എത്തുന്നത് നിരവധി ഭക്തരാണ്. കണ്ണിന് കുളിര്‍മയേകുന്ന നിരവധി നല്ല കാഴ്ചകളും സന്നിധാനത്ത് നിന്ന് കാണാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് സന്നിധാനത്ത് നിന്ന് കേരള പൊലീസ് പങ്കിട്ടിരിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്നും മാളികപ്പുറവുമായി സന്നിധാനത്തേക്ക് എത്തിയ അയ്യപ്പന്‍ മകളുടെ തലമുടി കെട്ടികൊടുക്കാമോ എന്ന് ചോദിച്ച് എത്തിയത് പൊലീസ് ഉദ്യോഗസ്ഥയുടെ അടുത്താണ്. ഉടനെ പൊലീസ് ഉദ്യോഗസ്ഥ കുഞ്ഞുമാളികപ്പുറത്തിന് തലമുടി കെട്ടിനല്‍കുന്നുമുണ്ട്.
കേരള പൊലീസ് പങ്കിട്ട വിഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. 'അധികാരത്തിന്റെ വേഷത്തിലല്ല, കരുതലിന്റെ രൂപത്തിൽ', 'ഇത് കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി കേരള പോലീസിനെ ബിഗ് സല്യൂട്ട് പ്രത്യേകിച്ചും ആ സഹോദരിക്ക്', 'അവർ ഒരു പോലീസ് ഉദ്യോഗസ്ഥയാണ്. അതിലുപരി ഒരമ്മയുമാണ്' എന്നിങ്ങനെയാണ് കമന്‍റുകള്‍.