രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ ആരോപണമുന്നയിച്ച് ട്രാൻസ് വുമൺ അവന്തിക നേരത്തെ രംഗത്ത് എത്തിയിരുന്നു. നിന്നെ ബലാത്സംഗം ചെയ്യണം നമുക്ക് ബാംഗ്ലൂർ അല്ലെങ്കിൽ ഹൈദരാബാദ് പോകാം എന്നൊക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു എന്നാണ് അവന്തിക വെളിപ്പെടുത്തിയിരിക്കുന്നത്. ടെലഗ്രാമിലാണ് രാഹുല്‍ സന്ദേശങ്ങളയച്ചിരുന്നത്. സന്ദേശം അയച്ചിരുന്നത് വാനിഷ് മോഡിലാണ്. ചാറ്റ് വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണ് അയാള്‍ അങ്ങനെ ചെയ്തത്. ആറേഴ് മാസത്തോളം രാഹുല്‍ ഇത്തരത്തില്‍ തനിക്ക് സന്ദേശങ്ങളയച്ചിരുന്നു എന്നാണ് അവന്തിക പറയുന്നത്.
ഇതിന് പിന്നാലെ രാഹുൽ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവർത്തകനോട് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് രാഹുൽ മാങ്കൂട്ടത്തിൽ പത്ര സമ്മേളനത്തിലെത്തി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ രാഹുലിനെ പാര്‍ട്ടി പുറത്താക്കിയതോടെ കാലം നിന്നോട് കണക്ക് ചോദിക്കും രാഹുല്‍ എന്ന് പറഞ്ഞ് അവന്തിക പോസ്റ്റിട്ടിരിക്കുകയാണ്. ‘അന്ന് ഞാൻ പറഞ്ഞപ്പോൾ പുച്ഛിച്ചു തള്ളിയവർ എനിക്കെതിരെ വീഡിയോ ചെയ്തവർ എന്തെ അവരൊന്നും വായ തുറക്കുന്നില്ല ഇപ്പോൾ’ എന്നും അവന്തിക ചോദിക്കുന്നു.
അതേ സമയം രാഹുൽ മാങ്കൂട്ടത്തിലിന് ബെംഗളൂരുവിൽ സഹായം ഒരുക്കിയവരിൽ രാഷ്ട്രീയ ബന്ധമുള്ള മലയാളി അഭിഭാഷകയും. നിയമോപദേശം തേടി എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് അഭിഭാഷക സഹായം നൽകിയെന്നും ആഡംബര റിസോർട്ടുകളിൽ ഒളിവിൽ കഴിയാൻ കർണാടകയിലെ രാഷ്ട്രീയ ബന്ധങ്ങൾ രാഹുലിന് സഹായകരമായി എന്നുമാണ് വിവരം.